മഞ്ചേശ്വരം (www.evisionnews.in): ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ മരിച്ചവരുടെ പട്ടികയില്‍പെടുത്തി ഹൈക്കോടതിയില്‍ ഹാജരാക്കിയ ലിസ്റ്റിലെ വോട്ടര്‍ കോടതി സമന്‍സ് കയ്യോടെ സ്വീകരിച്ചു. വോര്‍ക്കാടി പഞ്ചായത്തില്‍ ബാക്രബയല്‍ സ്വദേശി അഹമ്മദ് കുഞ്ഞിയാണ് സമന്‍സ് സ്വീകരിച്ചത്. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി അഹമ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാരോപിച്ചായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മരിച്ചവരുടെ പട്ടിക സമര്‍പ്പിച്ചത്. ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനായിരുന്നു കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന്‍ വാദിച്ച അനസ് ഇതുവരെ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന പാസ്പോര്‍ട്ട് രേഖകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഗള്‍ഫിലുള്ള അനസ് വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു സുരേന്ദ്രന്റെ പരാതി. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെ,.സുരേന്ദ്രന്റെ ആരോപണം. ഈ ആരോപണം ഹൈക്കോടതിയില്‍ ബലപ്പെടുത്തി നിലവിലെ മണ്ഡലത്തില്‍ എം.എല്‍.എയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.
Post a Comment
0 Comments