കോഴിക്കോട് : (www.evisionnews.in) മുന്‍കൂട്ടി നോട്ടിസ് നല്‍കാത്ത ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, തുടര്‍ച്ചയായ ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്നും തീരുമാനമെടുത്തു. ഹര്‍ത്താലിന്റെ പേരില്‍ കച്ചവടക്കാരുടെ മേല്‍ കുതിരകയറാനുള്ള രാഷട്രീയ പാര്‍ട്ടികളുടെ നീക്കം അനുവദിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി. നസറുദ്ദീന്‍ പറഞ്ഞു. വ്യപാരികളുടെ എതിര്‍പ്പ് എല്ലാ പാര്‍ട്ടികളെയും അറിയിക്കാനും തീരുമാനമായി.
Post a Comment
0 Comments