ഉപ്പള (www.evisionnews.in): പര്‍ദ്ദ ദരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയെ പ്രധാനധ്യാപിക തിരിച്ചയച്ചു. മംഗല്‍പ്പാടി ജി.എച്ച്.എസ് സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമത്ത് സുഹ്‌റ എന്ന അധ്യാപികയോടാണ് പ്രധാനധ്യപിക ലത മതസ്പര്‍ദ പരത്തുന്ന രീതിയില്‍ സംസാരിക്കുകയും പര്‍ദ്ദ ധരിച്ച് സ്‌കൂളില്‍ വരരുതെന്നും അവശ്യപ്പെട്ടത്. ജോലിയെക്കാള്‍ വലുത്ത് മതമാണെങ്കില്‍ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞതായും സുഹ്‌റ പറയുന്നു.
സ്‌കൂളില്‍ നിന്ന് തിരിച്ചയച്ച ഫാത്തിമത്ത് സുഹ്‌റ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരിദയോട് പരാതിപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ സ്‌കൂളിലെത്തി ഇടപെട്ടതിനെ തുടര്‍ന്ന് പ്രധാനധ്യാപിക മാപ്പ് പറയുകയും അധ്യപികയെ തിരികെ എടുക്കുകയുമായിരുന്നു.
Post a Comment
0 Comments