അബുദാബി: (www.evisionnews.in) അബുദാബിയിലെ ജീവ കാരുണ്യ രംഗത്തെ നിറ സാന്നിദ്ധ്യമായ എം എം നാസര്‍ കാഞ്ഞങ്ങാടിന് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ ആദരം. അബുദാബി മത കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സര ഉദ്ഘാടന വേദിയിലാണ് നാസറിനെ ആദരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ഇന്ത്യന്‍ സംഘടനയായ കൂടിയായ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ ഉപഹാരം മന്ത്രാലയത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിറഞ്ഞ് കവിഞ്ഞ സദസ്സിന് മുന്നില്‍ വെച്ച് പ്രസിഡണ്ട് ജോയ് തോമസ് ജോണ്‍ നാസറിന് കൈമാറി. വി പി എസ് ഗ്രൂപ്പ് മേധാവി ഡോ. ശംസീര്‍ വയലില്‍ ഉദ്ഘാടനം ചെയ്തു.
അബുദാബിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നിയമ നടപടികള്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കി നാട്ടിലേക്ക് കയറ്റി വിടുന്ന യുവ വ്യവസായി കൂടിയായ എം എം നാസര്‍ ചുരുങ്ങിയ കാലം കൊണ്ട് ഇതിനകം അഞ്ഞൂറിലേറെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. നിരവധി സംഘടനകളുടെ സാരഥ്യം വഹിക്കുന്ന നാസര്‍ ജീവ കാരുണ്യ രംഗത്ത് ചെയ്യുന്ന മഹത്തായ വേറിട്ട സംഭാവന മാനിച്ചാണ് സെന്റര്‍ അവാര്‍ഡ് നല്‍കിയത്.
ചടങ്ങില്‍ ഇന്ത്യന്‍ എമ്പസി സെക്രട്ടറിമാരായ ദിനേഷ് കുമാര്‍, സുരേഷ് കുമാര്‍, പവന്‍ കുമാര്‍ റായ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, മലയാളി സമാജം പ്രസിഡണ്ട് വക്കം ജയലാല്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് പത്മനാഭന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ട്രഷര്‍ റഫീഖ് കയനായില്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി എം എ സലാം സ്വാഗതവും വൈസ് പ്രസിഡണ്ട് ജയചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു
Post a Comment
0 Comments