Type Here to Get Search Results !

Bottom Ad

കാസർകോട്ട് ട്രെയിനിന് നേരെ കല്ലെറിയുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ

കാസര്‍കോട്‌:(www.evisionnews.in)കാസർകോട്ട് ട്രെയിനിന് നേരെ കല്ലെറിയുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി കെ സെബാസ്റ്റ്യന്‍ (39) ആണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞ മാസം ഒരു ട്രെയിനിന് കല്ലെറിഞ്ഞ കേസിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്.കല്ലേറില്‍ യാത്രക്കാരന്‌ പരിക്കേറ്റിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച വൈകുന്നേരം മറ്റൊരു വണ്ടിക്കു കല്ലെറിയാന്‍ ശ്രമിക്കവേയാണ്‌ പൊലീസിന്റെ പിടിയിലായത്‌. ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. എ എസ്‌ ഐ രാജന്‍ എടയാത്ത്‌, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ ശശി, സഞ്‌ജയ്‌ കുമാര്‍, ചിത്രരാജ്‌, രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad