Type Here to Get Search Results !

Bottom Ad

ഹര്‍ത്താലില്‍ വലഞ്ഞ് കോഴിക്കോട്; നാളെ ബിജെപി ഹര്‍ത്താല്‍


കോഴിക്കോട് : (www.evisionnews.in) ഇന്നത്തെ സിപിഎം ഹര്‍ത്താലിനു പിന്നാലെ കോഴിക്കോട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനിടെ ജില്ലയിലെ ബിജെപി ഓഫിസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ബിജെപി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. പല മേഖലകളിലും ബിജെപി ഓഫിസുകളും കൊടിതോരണങ്ങളും സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നിരവധി പ്രകടനങ്ങള്‍ നടന്നിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെ, പലയിടത്തും ബിജെപി, ആര്‍എസ്എസ് ഓഫിസുകള്‍ക്കു നേരെ കല്ലേറുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പുറമേയാണ് നാളെത്തെ ഹര്‍ത്താല്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad