Type Here to Get Search Results !

Bottom Ad

'ടിക്കറ്റില്ലാതെ യാത്രചെയ്യുക': ഒടുവില്‍ 'കുമ്മനടി' ഡിക്ഷണറിയിലും


കാസര്‍കോട് (www.evisionnews.in): കുമ്മനടിക്കുക എന്ന വാക്പ്രയോഗം ട്രോളുകളായും മറ്റും പ്രചാരം നേടിയതിന് പിന്നാലെ ഡിക്ഷണറിയിലും കയറിപ്പറ്റി. മെട്രോ ട്രെയിനിന്റെ കന്നിയാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കുമൊപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സഞ്ചരിച്ചതോടെയാണ് പുതിയ വാക്കിന് ഇടംലഭിച്ചത്.

അര്‍ബന്‍ ഡിക്ഷണറി എന്ന ഓണ്‍ലൈന്‍ നിഘണ്ടുവിലാണ് കുമ്മനടി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക എന്നീ അര്‍ത്ഥങ്ങളാണ് കുമ്മനടിക്ക് നല്‍കിയിരിക്കുന്നത്. സാധാരണക്കാരുടെ നിഘണ്ടു എന്നറിയപ്പെടുന്ന നിഘണ്ടുവാണ് അര്‍ബന്‍ ഡിക്ഷണറി. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയ കുമ്മനടി എന്ന വാക്ക് ചിലര്‍ ദൈനംദിന സംഭാഷണങ്ങളില്‍ പോലും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad