കുമ്പള (www.evisionnews.in): കുമ്പോല്‍ റെയില്‍വെ അടിപ്പാതയില്‍ വെള്ളക്കെട്ട് പതിവായതോടെ യാത്രദുരിതമായി. യു.പി, എല്‍.പി സ്‌കൂളുകളുകളിലേക്കുള്ള കുട്ടികളും കുമ്പോല്‍ വലിയ ജമാഅത്ത് പള്ളിയിലേക്കുള്ളവരും സ്ഥിരമായി യാത്രചെയ്യുന്നത് ഈ അടിപ്പാത വഴിയാണ്. നൂറില്‍പരം കുടുംബങ്ങള്‍ താമസിക്കുന്ന കുമ്പോലിലെ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജില്‍ മഴക്കാലമായതോടെ വെള്ളംകെട്ടി നില്‍ക്കുന്നത് അപകടം വിളിച്ചുവരുത്തുന്നവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അപകടം മുന്നില്‍കണ്ട് മുന്‍കരുതലായി പരിഹാരം കാണുന്നതിന് തിങ്കളാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ഫരിദാ സക്കീറിന്റെ നേതൃത്വത്തില്‍ അടിയന്തിരമായി യോഗം ചേരുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടനില മനസിലാക്കി അടിയന്തിരമായി അഞ്ച് എച്ച്.പി മോട്ടറും സോളാര്‍ സിസ്റ്റവും അതിനാവശ്യമായ സമാഗ്രികളും അഞ്ചു ദിവസത്തിനകം സംവിധാനം ചെയ്യുമെന്ന് പഞ്ചായത്ത് അധികൃദര്‍ കുംബോലിലെ ജനകീയ പ്രവര്‍ത്തകരെ അറിയിച്ചു. കുമ്പള പഞ്ചായത്ത് പ്രിസിഡണ്ട് പുണ്ടരാക്ഷന്‍, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ ആരിഫ്, വാര്‍ഡ് മെമ്പര്‍ സൈനബ, കുമ്പള പഞ്ചായത്ത് എ.ഇ.ഒ, കുമ്പോലിലെ ജനകീയ കൂട്ടായ്മയുടെ പ്രതിനിധികളായ അഷ്റഫ് കര്‍ള, മുസ്തഫ തങ്ങള്‍, സക്കറിയ പൊയ്യ, അലി ഷഹാമ്മ, ഷാഹുല്‍ തങ്ങള്‍, ഖാദര്‍ സിറാങ്, മുഹമ്മദ് ആനബാഗില്‍, റഹിം കുമ്പോല്‍, ജമാല്‍ ടി കെ, ഹമീദ് സ്റ്റോര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments