കാസര്‍കോട് (www.evisionnews.in): കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ത്ഥികളുടെയും പാരലല്‍ കോളജ് വിദ്യാര്‍ത്ഥികളുടെയും കണ്‍സഷന്‍ നിര്‍ത്തലാക്കാനുള്ള നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത് വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രൈവറ്റ് ബസ് മുതലാളിമാര്‍ കാണിക്കുന്ന ദയപോലും കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ത്ഥികളോട് കാണിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ എടുത്തുകളഞ്ഞ നടപടിയെ യോഗം ശക്തമായി അപലപിച്ചു. കാസര്‍കോട് മേഖലയില്‍ സ്വശ്രയ സ്ഥാപനങ്ങളെയും പാരലല്‍ കോളജുകളെയുമാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ തലക്കുകിട്ടിയ ഈ കൊട്ടിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് എം.എസ്.എഫ് നേതൃത്വം നല്‍കും.
അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ്, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗര്‍, റഫീഖ് വിദ്യാനഗര്‍, അന്‍സാഫ് കുന്നില്‍, സലാം ബെളിഞ്ചം, താഹാ തങ്ങള്‍, ഷാനിഫ നെല്ലിക്കട്ട്, മജീദ് ബെളിഞ്ചം, ഖലീല്‍ അബൂബക്കര്‍, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, ഇര്‍ഫാന്‍ കുന്നില്‍, സിയാദ് പെരഡാല, രിഫാഇ ചെര്‍ലടുക്ക, നൗഫല്‍ കുമ്പഡാജെ, ഷാനവാസ് മാര്‍പ്പിനടുക്ക, സുഫൈദ് ചെങ്കള, സുനൈഫ് തെരുവത്ത്, സഫ്‌വാന്‍ മൊഗര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
0 Comments