കുമ്പള(www.evisionnews.in): സ്‌കൂള്‍ ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്‌ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ആറുലക്ഷം രൂപ കവര്‍ന്നു. കൊടിയമ്മയിലെ കോഹിനൂര്‍ ഇംഗ്ലീഷ്‌മീഡിയം പബ്ലിക് സ്‌കൂളിലാണ് സംഭവം. ശനിയാഴ്‌ച ഓഫീസ് അടച്ചുപോയതായിരുന്നു. ഇന്നു രാവിലെ സ്‌കൂള്‍ തുറക്കുന്നതിനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് വാതില്‍ തള്ളി തുറന്ന നിലയില്‍ കണ്ടത്. അകത്തു ചെന്നു നോക്കിയപ്പോള്‍ അലമാരകളെല്ലാം കുത്തി തുറന്ന നിലയില്‍ കാണപ്പെട്ടു. വിശദമായ പരിശോധനയില്‍ നാലു അലമാരകളിലായി സൂക്ഷിച്ചിരുന്ന ആറുലക്ഷം രൂപ നഷ്‌ടപ്പെട്ടതായി വ്യക്തമായി. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ നിസാര്‍ അഹമ്മദ് പൊലീസില്‍ പരാതി നല്‍കി.വിവരമറിഞ്ഞ് വിരലടയാള വിദഗ്‌ദ്ധരും പൊലീസ് നായയും അന്വേഷണത്തിനെത്തി. സ്‌കൂള്‍ തുറന്ന സമയമായതിനാലാണ് ഇത്രയും കൂടുതല്‍ തുക സ്‌കൂള്‍ ഓഫീസില്‍ സൂക്ഷിക്കേണ്ട സ്ഥിതി ഉണ്ടായതെന്നാണ് അധികൃതര്‍ പൊലീസിനോട് പറഞ്ഞത്.
കൊടിയമ്മയില്‍ സ്‌കൂളില്‍ നിന്നു 6 ലക്ഷം രൂപ കവര്‍ന്നു
14:37:00
0

Post a Comment
0 Comments