Type Here to Get Search Results !

Bottom Ad

മാലിന്യം നിറഞ്ഞ് കുമ്പള കോയിപ്പാടി തോട്: പ്രദേശം പകർച്ച വ്യാധി ഭീതിയിൽ

കുമ്പള:(www.evisionnews.in) കോയിപ്പാടി തോട് മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ചു.ഇതോടെ തീരദേശം പകർച്ചവ്യാധി ഭീതിയിലായി. സാമൂഹ്യ ദ്രോഹികൾ മാലിന്യങ്ങൾ ഈ തോടിലാണ് തള്ളുന്നത്.കുമ്പള ടൗണിലെ കടകളിലെ മാലിന്യങ്ങളും ഇവിടെ തള്ളുന്നത് പതിവായി. ഈ തോട് വൃത്തിയാക്കി നീരൊഴുക്കിനു സൗകര്യം ചെയ്ത് കൊടുക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നു.പകർച്ചവ്യാധികൾ പടരുന്നതിന് മുൻപ് തോട് വൃത്തിയാ ക്കുവാൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.


keywords-koyippadi-kumbala

Post a Comment

0 Comments

Top Post Ad

Below Post Ad