ദുബൈ (www.evisionnews.in): കാരുണ്യഭവനങ്ങളും ആതുരാലയ സേവന കേന്ദ്രങ്ങളും നാടുനീളെ നിറയുന്നത് പ്രവാസലോകത്തെ സഹോദരങ്ങളുടെ കാരുണ്യ ഹസ്തം കൊണ്ടാണെന്നും ഇതര സമുദായത്തിലെ കുടുംബങ്ങള്‍ക്ക് കൂടി ഉപകരിക്കുംവിധം ആവിഷ്‌കരിക്കുന്ന പദ്ധതികളിലൂടെ പൊതുസമൂഹത്തിനു നല്‍കുന്നത് ഇസ്ലാമിന്റെ കാരുണ്യത്തിന്റെ സന്ദേശമാണെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
നാട്ടിലും പ്രവാസലോകത്തും കെ.എം.സി.സി അനുസ്യൂതം തുടര്‍ന്നുവരുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കാരുണ്യ പ്രവര്‍ത്തനത്തോടപ്പം സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലും നന്മനിറഞ്ഞ പ്രവര്‍ത്തനവുമായി മുന്നേറുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ മുഖ്യാതിഥിയായി ദുബൈയിലെത്തിയ അദ്ദേഹം.
ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മറ്റി പുണ്യറമസാനിനോടനുബന്ധിച്ച് നടപ്പിലാക്കുന്ന ബഹുമുഖ ജീവകാരുണ്യ പദ്ധതിയായ 'ഖിദ്മ'യുടെ ബ്രൗഷര്‍ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്വ്ര്‍ ന്ഹക്ക് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലുമായി ഏഴ് വീടുകള്‍ നിര്‍മിച്ച അവകാശികള്‍ക്ക് കൈമാറിയിരുന്നു. പാണക്കാട് മുഹമ്മ അലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നടപ്പിലാക്കുന്ന ബൈത്തുറഹ്മ പദ്ധതിയിലെ എട്ടാമത് വീടിന്റെ നിര്‍മാണം ബെള്ളൂര്‍ പഞ്ചായത്തില്‍ അടുത്ത മാസം ആരംഭിക്കും.
ഫ്‌ളോറ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ വൈസ് പ്രസിഡണ്ടുമാരായ ഹസൈനാര്‍ തോട്ടുംഭാഗം, എം.എ മുഹമ്മദ് കുഞ്ഞി, മുന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ് ചെര്‍ക്കള, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഹനീഫ് ടി.ആര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, മണ്ഡലം ഭാരവാഹികളായ ഐ.പി.എം പൈക്ക, അസീസ് കമാലിയ, കരീം മൊഗര്‍, സത്താര്‍ ആലംപാടി, മുനീഫ് ബദിയടുക്ക, പഞ്ചായത്ത് ഭാരവാഹികളായ സിദ്ദീഖ് കനിയടുക്ക, ഹനീഫ് കുംബടാജെ, റസാഖ് ബദിയടുക്ക, അബ്ദുല്ല ബെളിഞ്ച, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ പ്രസംഗിച്ചു.
Post a Comment
0 Comments