നീലേശ്വരം : നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനു ശാശ്വത പരിഹാരം വേണമെന്നും ഇതിനായി നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്നും നീലേശ്വരം പ്രസ്ഫോറം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
നീലേശ്വരം രാജാ റോഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ വികസനത്തിനും പള്ളിക്കര മേല്‍പ്പാലം നിര്‍മാണത്തിനും ഉടന്‍ നടപടി വേണമെന്നും ആവശ്യമുന്നയിച്ചു. പി.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രന്‍ നീലേശ്വരം, കെ.ടി.എന്‍.രമേശന്‍, ഉപേന്ദ്രന്‍ മടിക്കൈ, സര്‍ഗം വിജയന്‍, എം.സുധാകരന്‍, ശ്യാംബാബു വെള്ളിക്കോത്ത്, എ.മണി, ഡി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എം.സുധാകരന്‍ (പ്രസി), ബാലചന്ദ്രന്‍ നീലേശ്വരം (വൈ. പ്രസി), ശ്യാംബാബു വെള്ളിക്കോത്ത് (സെക്ര), സര്‍ഗം വിജയന്‍ (ജോ. സെക്ര).
Post a Comment
0 Comments