കൊച്ചി:(www.evisionnews.in)"ഗാന്ധി നഗറിൽ ഉണ്ണിയാർച്ച "സിനിമയുടെ ഓഡിയോ ലോഞ്ചിങ് കൊച്ചിയിൽ നടന്നു.മീഡിയ സിറ്റിയുടെ ബാനറിൽ കാസർകോട് സ്വദേശി നജീബ് ബിൻ ഹസ്സൻ നിർമ്മിക്കുന്ന ചിത്രമാണിത്. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിന് ശേഷം രാജിനി ചാണ്ടി ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് "ഗാന്ധി നഗറിൽ ഉണ്ണിയാർച്ച ".പ്രശസ്ത ഫുട്ബോൾ താരം ഐ.എം വിജയന് സി ഡി യുടെ ലോഗോ രാജിനി ചാണ്ടി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ഡയറക്ടർ ജയേശ് മൈനാഗപ്പള്ളി സിനിമാ താരങ്ങളായ കോട്ടയം നസീർ,സാജു കോടിയൻ ജുബൈൽ രാജൻ പി ദേവ്,ക്യാമറാമാൻ വിപിൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ബേദി എന്നിവർ പങ്കെടുത്തു.ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് അരുൺ രാജ് ആണ്. ഹരി നാരായണൻ ,ടിറ്റോ കുര്യൻ,രാജു താമര വട്ടത്തു എന്നിവരുടെ വരികൾക്ക് അഫ്സൽ ,കോട്ടയം നസീർ, മാധവ് ശങ്കർ എന്നിവർ ഗാനം ആലപിച്ചു.
മില്ലേനിയം ഓഡിയോസ് ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് .ചിത്രം ജൂലായ് അവസാനത്തോടെ തീയേറ്ററുകളിൽ എത്തും.
keywords-najeeb hassan-audio launching-ghandhi nagaril unniyarccha
keywords-najeeb hassan-audio launching-ghandhi nagaril unniyarccha
Post a Comment
0 Comments