ബദിയടുക്ക:(www.evisionnews.in)ബദിയടുക്ക ബേള ചര്‍ച്ച് പരിസരത്ത് നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് 64 പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.ഇതിൽ 34 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനാണ് കേസ്. ബേള പെരിയടുക്കയിലെ ഡെന്നീസ് വീരേന്ദ്ര ക്രാസ്റ്റ(26)യെ മര്‍ദ്ദിച്ചതിന് വിനോദ് മാസ്റ്റര്‍, നവീന്‍ ഡിസൂസ, റോഷന്‍ ജ്വല്‍ തുടങ്ങി 34 പേര്‍ക്കെതിരെയാണ് നരഹത്യാശ്രമത്തിന് കേസെടുത്തത്. നവീന്‍ ഡിസൂസയെ മര്‍ദ്ദിച്ചതിന് ഡെന്നീസ് വീരേന്ദ്ര ക്രാസ്റ്റ, പ്രസന്ന ക്രാസ്റ്റ, ഡേവിഡ് തുടങ്ങി 30 പേര്‍ക്കെതിരെയാണ് രണ്ടാമത്തെ കേസ്. 25ന് വൈകിട്ട് ബേള ചര്‍ച്ച് പരിസരത്ത് ഇരിക്കുമ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് ഡെന്നീസ് വീരേ ന്ദ്ര ക്രാസ്റ്റയുടെ പരാതി. കോളേജ് ഗേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്നാണ് സംശയിക്കുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
keywords-bela-clash-64 case
Post a Comment
0 Comments