ഉദുമ:(www.evisionnews.in) കാസര്‍കോട്- കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവേയില്‍ ഉദുമ ടൗണില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അപകടങ്ങള്‍ തടയാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 20ന് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഉദുമ സിണ്ടിക്കേറ്റ് ബാങ്ക് മുതല്‍ സഹകരണ ബാങ്ക് വരെ പ്രതീകാത്മക മനുഷ്യ ഡിവൈഡര്‍ തീർക്കും.കൂടാതെ ഉദുമ ബസ് സ്റ്റാപ്പ് പരിസരത്ത് ജനകീയ ഒപ്പുശേഖരണം നടത്തുവാനും ഉദുമ വികസന ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രതീകാത്മക ഡിവൈഡറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വ്യാപാരികള്‍ ,തൊഴിലാളി സംഘടനകള്‍, ബഹുജനങ്ങള്‍ ഓട്ടോ- ടാക്‌സി ഡൈവര്‍മാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അണിനിരക്കും.ഒപ്പുശേഖരണം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
ഉദുമ ടൗണ്‍ വികസനത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റോഡ് സുരക്ഷാ സമിതി അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് മത്സ്യ മാര്‍ക്കറ്റ്, കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡ്, പെട്ടി കടകള്‍, ഓട്ടോസ്റ്റാന്റ് എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് യോഗം അഭ്യാര്‍ത്ഥിച്ചു
ചെയര്‍മാന്‍ എ.വി ഹരിഹര സുധന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഫറൂഖ് കാസ്മി സ്വാഗതം പറഞ്ഞു. രക്ഷാധികാരിയും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എ മുഹമ്മദലി കെ.എസ്.ടി.പി .അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യോഗത്തില്‍ അറിയിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, കെ.കെ.ഷാഫി കോട്ടക്കുന്ന്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മൂലയില്‍ മൂസ, കെ.വി.ബാലകൃഷ്ണന്‍, പി .കെ അബ്ദുല്ല, ഇ.കെ.മുഹമ്മദ് കുഞ്ഞി, എച്ച് .ഹരിഹരന്‍, എം.ബി അബ്ദുല്‍ കരീം നാലാം വാതുക്കല്‍, അഷറഫ് ക്യാപ്റ്റന്‍, മുസ്തഫ കാപ്പില്‍, മുരളീധരന്‍ പള്ളം, പി.കെ.ജയന്‍, യൂസഫ് റൊമാന്‍സ് പ്രസംഗിച്ചു.
keywords-udhuma-divider-against kstp
keywords-udhuma-divider-against kstp
Post a Comment
0 Comments