ബന്തടുക്ക:(www.evisionnews.in)ബന്തടുക്ക മാണിമൂലയിൽ വീടിന് തീപിടിച്ചു. വീടിനകത്തുണ്ടായിരുന്ന അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. ബന്തടുക്ക മാണിമൂല ബേത്തലം അംഗണ്‍വാടിക്ക് സമീപം താമസിക്കുന്ന ചെത്തുതൊഴിലാളി പി ആര്‍ സലിയുടെ വീടിനാണ് തീപിടിച്ചത്. സലിയുടെ ഭാര്യ സതീദേവിയും രണ്ടുവയസുള്ള മകന്‍ ശ്യാമും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കള ഭാഗത്തുനിന്നാണ് തീപടര്‍ന്നത്.എന്നാൽ ഇക്കാര്യമൊന്നും സതീദേവി അറിഞ്ഞിരുന്നില്ല.പുക ഉയരുന്നത് കണ്ട് എത്തിയ പരിസരവാസികള്‍ സതീദേവിയെയും കുഞ്ഞിനെയും വീടിന് വെളിയിലെത്തിക്കുകയും തീയണക്കുകയുമായിരുന്നു.നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
keywords-banthadukka-fire-mothe and baby-escaped
keywords-banthadukka-fire-mothe and baby-escaped
Post a Comment
0 Comments