ചെമ്മനാട്:(www.evisionnews.in)ദുബൈ കെ. എം. സി. സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി 2017-2018 വർഷത്തെക്കുളള പുതുക്കിയ ലിസ്റ്റ് പ്രകാരമുള്ള ശിഹാബ് തങ്ങൾ സ്മാരക സമാശ്വാസ വിധവാ പെൻഷൻ വിതരണം കീഴൂർ ശാഖയിൽ നടന്നു. മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കല്ലട്രമാഹിൻ ഹാജി, ചെമ്മനാട് പഞ്ചായത്ത് മുസ്ലീം ലീജ് പ്രസിഡന്റ് ഹാജി അബ്ദുള്ള ഹുസ്സൈൻ, യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ് മെമ്പർ സി. എൽ റഷീദ് ഹാജി എന്നിവർ ചെർന്ന് നിർവഹിച്ചു. ചടങ്ങിൽ പ്രവാസി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി. എ അസീസ് കീഴൂർ, മണ്ഡലം യുത്ത് ലീഗ് സെക്രട്ടറി അസ്ലം കീഴൂർ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ദുള്ള ഒരവങ്കര, അബുദബി കെ. എം. സി. സി ജില്ല വൈസ് പ്രസിഡന്റ് അസീസ് കീഴൂർ, റസ്സഖ് കല്ലട്ര, ഹസൈനാർ പി. എച്ച്. കീഴൂർ ശാഖാ നേതാക്കളായ സി. എം അഷറഫ്,ഹസ്സൈനാർ ടി. കെ, പി. ബി അഷറഫ്, എന്നിവർ ചേർന്ന് പെൻഷൻ ഏറ്റുവാങ്ങി. ദുബൈ കെ. എം.സി. സി ചെമ്മനാട് പഞ്ചായത്ത് ഉപദേശക സമിതി ജനറൽ കൺവീനർ റാഫി പള്ളിപ്പുറം, റിലീഫ് കമ്മിറ്റി ചെയർമാൻ ഇല്യാസ് കട്ടക്കാൽ, ദുബൈ കെ. എം.സി. സി ചെമ്മനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷബീർ കീഴൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Post a Comment
0 Comments