കാസർകോട്:(www.evisionnews.in) സമാധാനവും, സൗഹാർദ്ദവും നിലനിൽക്കുന്ന പ്രദേശങ്ങളെ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളെന്ന ആക്ഷേപത്തെയും അക്രമണങ്ങൾ അഴിച്ച് വിട്ട് വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കാനുളള ശ്രമങ്ങളെയും കാസർകോട്ടെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഇടനീരും, ജനറൽ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.കാസർകോട് മുനിസിപ്പാലിറ്റിയിലെ തുരുത്തി പ്രദേശത്ത് ഒരു റോഡിന് ഗാസ സ്ട്രീറ്റ് എന്ന് പേര് നൽകിയെന്നാരോപിച്ച് തുരുത്തിയെ തീവ്രവാദ റിക്രൂട്ട്മെന്റ് കേന്ദ്രമെന്ന് പറഞ്ഞ് രംഗത്ത് വന്ന ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും, നേതാക്കളും ശ്രമിക്കുന്നത് കാസർകോടും പരിസരപ്രദേശങ്ങളിലുമുളള സൗഹാർദ്ദാന്തരീക്ഷത്തെ തകർക്കാനാണ്.
ബി ജെ പി നേതാക്കളുടെ പ്രസംഗങ്ങളും, പ്രസ്താവനകളുമാണ് പല സന്ദർഭങ്ങളിലും കാസർകോട് ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് കാരണമായിട്ടുള്ളത്.റിയാസ് മൗലവിയുടെ കൊലപാതകത്തിന് ശേഷം വീണ്ടും കാസർകോടും, പരിസര പ്രദേശങ്ങളിലും അക്രമണങ്ങൾ അഴിച്ച് വിട്ട് വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കാനുള്ള ചില തീവ്രവാദ സംഘങ്ങളുടെ ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും നേതാക്കൾ പറഞ്ഞു. കലാപം സൃഷ്ടിച്ച് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടം സമ്മാനിക്കാൻ സംഘ് പരിവാർ ആസൂത്രണം ചെയ്ത പദ്ധതിയുടെ പ്രയോഗവൽക്കരണമാണ് കാസർകോട്ടും ചുറ്റുവട്ടപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളും, കൊലപാതക ശ്രമങ്ങളുമെന്നും
നാടിനെയാകെ ഞെട്ടിച്ച് പഴയചൂരിപ്പളളിയിൽ മുഅദ്ദിൻ റിയാസ് മൗലവി അറുകൊലക്ക് വിധേയമായതിന്റെ ഓർമ്മകളും, വേദനയും മാറുംമുമ്പേ ചൂരിയിലെ ഹോട്ടലിൽ കയറി അൽത്താഫ് എന്ന യുവാവിനെ തിങ്കളാഴ്ച രാത്രി വെട്ടിപരിക്കേൽ പിച്ചതിലൂടെ മറ്റൊരു കൊലപാതകത്തിനാണ് സംഘ് പരിവാർ ലക്ഷ്യമിട്ടതെന്നും യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.റിയാസ് മൗലവിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചന കണ്ടെത്തിയിരുന്നെങ്കിൽ ഈയൊരു സംഭവം
ആവർത്തിക്കില്ലായിരുന്നു. ശാന്തിയും സമാധാനവും നിലനിർത്തേണ്ടത് ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയായി കരുതുന്ന പോലീസ് യഥാർത്ഥ കുറ്റവാളികളെയും, അതിലെ ഗൂഢാലോചനയും നിയമത്തിനു മുമ്പിൽ കൊണ്ടുവരാതെ മറു വിഭാഗത്തിലെ ക്രിമിനലുകൾക്ക് അഴിഞ്ഞാട്ടത്തിനുളള അവസരമൊരുക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. അൽത്താഫിനെവെട്ടിപരിക്കേൽപിച്ച സംഭവത്തിൽ പ്രതികളിലൊരാളെ കയ്യോടെ പിടികൂടിയ സാഹചര്യത്തിൽ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
keywords-youth legue-kasaragod-statement
keywords-youth legue-kasaragod-statement
Post a Comment
0 Comments