Type Here to Get Search Results !

Bottom Ad

കര്‍ണാടകയിലെ റെയ്ച്ചൂരില്‍ നോമ്പുകാരിയായ ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം:സഹപ്രവർത്തകൻ അറസ്റ്റിൽ


റെയ്ച്ചൂർ:(www.evisionnews)കര്‍ണാടകയിലെ റെയ്ച്ചൂരില്‍ ഗവണ്‍മെന്‍റ് ഓഫീസില്‍, ജീവനക്കാരിക്ക് ക്രൂരമർദ്ദനം.സംഭവത്തിൽ സഹ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഓഫീസിലെ കരാർ ജീവനക്കാരനായ ശരണപ്പയാണ് അറസ്റ്റിലായത്. ജീവനക്കാരിയായ നസ്രീന്‍ എന്ന യുവതിയെ ഓഫീസിനകത്ത്​ വെച്ച്​ ശരണപ്പ ആഞ്ഞു ചവിട്ടുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തായിട്ടുണ്ട്. സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് ന്യൂസ് ഏജന്‍സിയായ എ.എൻ.​ഐ ആണ്.

കഴിഞ്ഞ ശനിയാഴ്​ചയാണ്​ സംഭവം നടന്നത്.ശരണപ്പയെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ഓഫീസ് അധികാരികള്‍ അറിയിച്ചു.റമദാൻ നോമ്പുകാലമായതിനാല്‍ സിദ്ധാനൂർ സിറ്റി മുൻസിപ്പൽ കൗൺസിൽ ജീവനക്കാരിയായ​ നസ്രീൻ അൽപം വൈകിയാണ്​ ഓഫീസിലെത്തിയത്​. ഇത്​ശരണപ്പ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ശരണപ്പ സീറ്റിൽ നിന്നെഴുന്നേറ്റ്​ചെന്ന് നസ്രീനെ ചവിട്ടുകയുമായിരുന്നു. ശനിയാഴ്​ച ഓഫീസിന്​ അവധിയായിരുന്നു, അതുകൊണ്ടുതന്നെ സംഭവം നടക്കുമ്പോൾ ഓഫീസില്‍ മര്‍ദ്ദനത്തിനിരയായ നസ്രീനും കരാർ ജീവനക്കാരനായ ശരണപ്പയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവധിദിനമാണെങ്കിലും പൂർത്തിയാകാൻ ബാക്കിയുള്ള ജോലികൾ ചെയ്യാൻ നസ്രീനെയും ശരണപ്പയെയും ഏൽപ്പിക്കുകയായിരുന്നുവെന്നാണ് സിദ്ധാനൂർ സിറ്റി മുൻസിപ്പൽ കൗൺസിൽ അധികൃതർ നല്‍കുന്ന വിശദീകരണം. മര്‍ദ്ദനത്തെ തുടര്‍ന്ന് നസ്രീന്‍ പൊലീസില്‍ പരാതിപ്പെടുകയും തുടര്‍ന്ന് പൊലീസുകാര്‍ അറിയിച്ചപ്പോഴാണ് തങ്ങള്‍ സംഭവം അറിഞ്ഞതെന്നുമാണ് കൌണ്‍സില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. താൽക്കാലികാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായാണ്​ ശരണപ്പയെ നിയമിച്ചിരുന്നത്. സ്ഥിരം ജീവനക്കാരിയാണ് നസ്രീന്‍.



keywords-karnataka-reychur-Worker arrested-attaked girl 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad