കാസർകോട്:(www.evisionnews.in)തെക്കുപടിഞ്ഞാറന്‍ മൺസൂൺ ആരംഭിച്ചതിന് ശേഷം ജില്ലയില്‍ ഇതുവരെ 15,19,435 രൂപയുടെ നാശനഷ്ടമാണുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനകം ജില്ലയിലുണ്ടായത് 1,86,000 രൂപയുടെ നാശനഷ്ടമാണ്. ജില്ലയില്‍ ഇതുവരെ കാലവര്‍ഷത്തില്‍ 78 വീടുകള്‍ തകര്‍ന്നു. ഇതില്‍ 24 വീടുകള്‍ പൂര്‍ണ്ണമായും 54 വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത്. ഇടവപാതിയില്‍ ഇതുവരെ 530.2 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 20.5 മി.മീ മഴയാണ് ലഭിച്ചത്. മെയ് 30 നാണ് ജില്ലയില്‍ മൺസൂൺ ആരംഭിച്ചത്. നാല് പേര്‍ കാലവര്‍ഷത്തില്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം നാല് വീടുകള്‍ പൂര്‍ണ്ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു.
keywords-mansoon-four death-broken four house
keywords-mansoon-four death-broken four house
Post a Comment
0 Comments