തിരുവനന്തപുരം (www.evisionnews.in): കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ പരസ്യകശാപ്പ് നടത്തി പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി. റിജില്‍ മാക്കുറ്റി അടക്കം അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. വളര്‍ത്തു മൃഗങ്ങള്‍ക്കെതിരായുള്ള ക്രൂരത തടയല്‍ നിയമം, കേരള പൊലിസ് ആക്ട് 120അ എന്നിവ പ്രകാരമാണ് അറസ്റ്റ്.
യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കണ്ണൂര്‍ സിറ്റി പൊലിസ് ഇവര്‍ക്കെതിരെ കേസെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കളെ ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ശനിയാഴ്ച വൈകിട്ട് നാലര മണിയോടെയാണ് കണ്ണൂര്‍ സിറ്റി ജംഗ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പ് ചെയ്തത്. പ്രതിഷേധ നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. വ്യക്തിപരമായും പാര്‍ട്ടിക്കും അംഗീകരിക്കാനാവാത്ത നടപടിയാണ് ഉണ്ടായതെന്നും പരസ്യമായി മാടിനെ അറുത്ത സംഭവം ബുദ്ധിശൂന്യമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
Post a Comment
0 Comments