Type Here to Get Search Results !

Bottom Ad

മലയാളം വേണ്ട ; കേരള-കര്‍ണ്ണാടക അതിര്‍ത്തിൽ നാളെ ബന്ദ്


കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കന്നട മീഡിയം വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് നാളെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ബന്ദ് നടത്തും.
കര്‍ണ്ണാടക രക്ഷണ വേദികെ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ബന്ദ് നടത്തുന്നത്.ഇതിന് പുറമെ ജൂ ണ്‍ 12 ന് കര്‍ണ്ണാടക സംസ്ഥാനത്ത് ബന്ദും ആചരിക്കുന്നുണ്ട്.
കേരള സര്‍ക്കാരിനെതിരെ പ്രതിഷേധ റാലിയും നാളെ സംഘടിപ്പിക്കും.രാവിലെ 11.30 ന് മംഗലാപുരം നെഹ്‌റു മൈതാനിയിലാണ് റാലി. തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റാലികളുണ്ടാകും. തലപ്പാടിയില്‍ നടത്തുന്ന ബന്ദ് കേരള- കര്‍ണ്ണാടക ബസ് സര്‍വീസുകളെ ബാധിക്കും. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ട്രാ ന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസടക്കം നാളെ നിര്‍ത്തിവെക്കും.
അതേസമയം ബന്ദിന്റെ മറവില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും പോലീസ് രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല. ബന്ദിനോടനുബന്ധിച്ചുള്ള പ്രതിഷേധ പരിപാടികള്‍ അക്രമാസക്തമായാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്നാണ് പോലീസ് ഉന്നതാധികാരികളുടെ വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യത്തി ല്‍ എല്ലാ തരത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.12 ന് നടക്കുന്ന കര്‍ണ്ണാടക ബന്ദ് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന ആശങ്കയുണ്ട്. കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിന് എതിരെ മാത്രമല്ല കര്‍ണ്ണാടക ബന്ദ്. കാസര്‍കോടിനെ കര്‍ണ്ണാടകയില്‍ ലയിപ്പിക്കണമെന്ന ആവശ്യവും ഇതിനു പിറകിലുണ്ട്. ജാതിമതകക്ഷിരാഷ്ട്രീയ ഭേദമന്യേ കര്‍ണ്ണാടകയിലെ എല്ലാ വിഭാഗങ്ങളും ഈ ആവശ്യത്തെ പിന്തുണക്കുന്നതിനാല്‍ കര്‍ണ്ണാടക ബന്ദ് പൂര്‍ണ്ണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

key words-karnataka-bordar-bandh

Post a Comment

0 Comments

Top Post Ad

Below Post Ad