Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ കലാലയം ടാലന്റ് മീറ്റ് നടത്തി

കാസര്‍കോട് (www.evisionnews.in): ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മയായ 'കലാലയം, ടാലന്റ് മീറ്റ് സംഘടിപ്പിച്ചു. ബദിയടുക്ക ശിഹാബ് തങ്ങള്‍ സൗധത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എല്‍.സി.സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കൂടാതെ കലാലയത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ മികച്ച വിജയം കാഴ്ചവെച്ചവര്‍ക്കുള്ള സമ്മാന വിതരണവും നടത്തി. 

ഷാക്കി ബോവിക്കാനം അധ്യക്ഷത വഹിച്ചു. സിയാദ് പെരഡാല, അര്‍ഷാദ് അട്ക, സകീര്‍ ബദിയടുക്ക, സാദി പെരഡാല, റംസി നെല്ലിക്കട്ട, അറഫ ബോവിക്കാനം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad