കാസർകോട്:(www.evisionews.in)ഇന്ത്യാ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും, ദളിതർക്കും നേരെ വർദ്ധിച്ചു വരുന്ന കൊലയിലും, അക്രമങ്ങളിലും പ്രതിഷേധിച്ച് ജൂലൈ രണ്ടിന് വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് നടക്കുന്ന ബഹുജന റാലിയിൽ ജില്ലയിലെ മുസ്ലിം ലീഗ്, പോഷക സംഘടന ജില്ലാ, മണ്ഡലം, പഞ്ചായത്ത് - മുൻസിപ്പൽ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ നിർബന്ധമായും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബുളള, ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീനും എന്നിവർ അറിയിച്ചു.
മോഡി ഭരണ കൂടത്തിന്റെ ഹിംസാധി ഷ്ടിതവും, ഭയപ്പെടുത്തുന്നതുമായ സമീപനത്തിനെതിരെ മുസ്ലിം ലീഗ് ദേശ വ്യാപകമായി ആരംഭിക്കുന്ന പ്രചാരണ - പ്രക്ഷോഭ പരിപാടിയിൽ സംബന്ധിക്കണമെന്നും നേതാക്കൾ പറഞ്ഞു.
ജൂനൈദ് നിഷ്ഠൂര കൊലയും,അൻസാരിയുടെ വീട് തീ വെച്ച് നശിപ്പിച്ച സംഭവത്തിലും ശക്തമായ ജനവികാരവും പ്രതിഷേധവും അവശ്യമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Post a Comment
0 Comments