മംഗളുരു :(www.evisionnews.in) കര്‍ണാടകയിലെ ബണ്ട് വാളില്‍ എസ്ഡിപിഐ നേതാവ് അഷ്‌റഫ് കലായിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ സംഘപരിവാര്‍ തന്നെയെന്നും ആര്‍ എസ് എസ് നേതാവ് കല്ലടുക്ക ഭട്ടാണ് കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും എസ്‌സിപിഐ. പ്രഭാകര്‍ ഭട്ടിനെയും, ഒളിവില്‍ കഴിയുന്ന പ്രതി ഭരത് കുമാറിനെയും അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി അസീസ് ഫറന്‍ദിപേട്ട് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യക്തി വൈരാഗ്യമല്ല കൊലയ്ക്ക് കാരണമെന്നും, മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ട്. പ്രതികളെ പെട്ടെന്ന് പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നു. അതേസമയം, ആറു പ്രതികളെ പിടികൂടിയ പോലീസ് പ്രഭാകര്‍ ഭട്ടിനെയും, ഒളിവില്‍ കഴിയുന്ന പ്രതി ഭരത് കുമാറിനെയും അറസ്റ്റ് ചെയ്യണം-വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
കല്ലട്ക്ക പ്രഭാകര്‍ ഭട്ടാണ് പ്രതികള്‍ക്ക് പ്രേരണയേകുന്നതെന്നും അഷ്‌റഫ് വധക്കേസിലെ മുഖ്യപ്രതിയായ ഭരത് കുമാറിനെ, സംഘപരിവാര്‍ നേതാക്കളായ പ്രഭാകര്‍ ഭട്ട്, ശരണ്‍ പമ്ബ് വെല്‍, പത്മനാഭ കോട്ടാരി എന്നിവര്‍ക്കൊപ്പം ഒരു വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത് ഇവര്‍ തമ്മിലുള്ള ബന്ധത്തിന് തെളിവാണെന്നും എസ്ഡിപിഐ ചൂണ്ടിക്കാട്ടി. ഭരതിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കുന്നത് ഈ നേതാക്കളായിരിക്കാമെന്നും പാര്‍ട്ടി ആരോപിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സംഘപരിവാര്‍ മുസ്ലിം യുവാക്കള്‍ക്ക് നേരെ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംഘപരിവാരിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം.
പ്രഭാകര്‍ ഭട്ടിനെയും, ശരണ്‍ പമ്ബ് വെല്ലിനെയും അറസ്റ്റ് ചെയ്താല്‍ മാത്രമേ അഷ്‌റഫിന്റെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Post a Comment
0 Comments