Type Here to Get Search Results !

Bottom Ad

കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ദുബൈയിൽ ലീഡർ ടു ഫേസ് സംഘടിപ്പിച്ചു


ദുബൈ:(www.evisionnews.in) കാസർകോട്ട്  അക്രമങ്ങളും സംഘർഷങ്ങളും കൊലപാതകങ്ങളും സൃഷ്ടിച്ച് ബോധപൂർവ്വമായ കലാപം നടത്തി നാടിന്റെ സമാധാനന്തരീക്ഷം തകർക്കാൻ സംഘ് പരിവാർ അണിയറയിൽ കരുക്കൾ നീക്കുകയാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീർ പ്രസ്താവിച്ചു.
ഈ അജണ്ടയെ പൊതു സമൂഹത്തിന് മുമ്പിൽ തുറന്ന് കാണിച്ച് വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്താൻ യൂത്ത് ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും കെ.എം.സി.സി ദുബൈ കാസർകോട് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേര മൗണ്ട് റോയൽ ഹോട്ടലിൽ സംഘടിപ്പിച്ച ലീഡർ ടു ഫേസ് പരിപാടിയിൽ ജില്ലാ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. ആക്ടിംഗ് പ്രസിഡണ്ട് ടി.ആർ ഹനീഫ മേൽപറമ്പ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് എം.സി ഹസൈനാർ ഹാജി എടച്ചാകൈ ഉൽഘാടനം ചെയ്തു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീറിനുള്ള ഉപഹാരം ദുബൈ കെ.എം.സി സി പ്രസിഡണ്ട് പി.കെ അൻവർ നഹ സമ്മാനിച്ചു.ദുബൈ കമ്മിറ്റി സിക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ദുബൈ കമ്മിറ്റി ഭാരവാഹികളായ ഹസൈനാർ തോട്ടും ഭാഗം, ഒ.കെ ഇബ്രാഹിം, മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഉറുമി, സലാം കന്യപ്പാടി, മുനീർ ബന്താട്, യൂസഫ് മുക്കൂട്, എ.ജി.എ റഹ്മാൻ. എന്നിവർ പ്രസംഗിച്ചു.ഗോരക്ഷാ പേരിൽ പാവപ്പെട്ട നിരപരാധികളെ കൊന്നടുക്കുകയും ആക്രമിക്കകയും ചെയ്യുന്ന സംഘ് പരിവാർ ഭീ കരതക്കെതിരെയുള്ള കാസർകോട്  ജില്ലാ കമ്മിറ്റിയുടെ പ്രമേയം ജില്ലാ വൈസ് പ്രസിഡണ്ട് സിച്ച് നൂറുദ്ദീൻ അവതരിപ്പിച്ചു.മണ്ഡലം ഭാരവാഹികളായ റഫീഖ് മാങ്ങാട്, ഫൈസൽ പട്ടേൽ, ഫൈസൽ പൊവ്വൽ, ഹനീഫ ബാവ, അഷറഫ് പടന്ന, തുടങ്ങിയവർ സംബന്ധിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad