കാസര്‍കോട്:(www.evisionnews.in)കാസർകോട് പുതിയ ബസ്സ്റ്റാന്റിലെ മൊബൈൽ വ്യാപാരിയെ കടയിൽ കയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. സൂരംബയലിലെ ഗണേശ(32)ന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിക്കാണ് മൂന്നംഗ സംഘം ഗണേശിനെ അക്രമിച്ചത്. കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
Post a Comment
0 Comments