കാസര്‍കോട്:(www.evisionnews.in) ആരാധനകള്‍ വെറും ആഭാസങ്ങളായി മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിശ്വാസികള്‍ സൂക്ഷ്മത കൈവരിക്കണമെന്ന് സമസ്ത ദക്ഷിണ കന്നട ജില്ല പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി റമദാന് പ്രഭാഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മജ്ലിസുന്നൂറിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള് ചെയ്യുന്ന ആരാധനകള്‍ അര്ത്ഥപൂര്ണമാവണമെന്നും എല്ലാത്തിനും അതിന്റേതായ നിയമങ്ങളും ലക്ഷ്യവും ഉണ്ട്. അതറിഞ്ഞ് ചെയ്യുമ്പോഴാണ് അത് സ്വീകാര്യമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനായി. കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, എം.സി ഖമറുദ്ധീന്, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി സംസാരിച്ചു.
keywords-sainuddeen abideen-skssf
keywords-sainuddeen abideen-skssf
Post a Comment
0 Comments