Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്:ബി ജെ പി നേതാവിന്റെ പണത്തിന്റെ ഉറവിടം അന്വേഷിക്കണം-യൂത്ത് ലീഗ്

കാസർകോട്: (www.evisionnews.in)കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് പരാജയപ്പെട്ട ബി ജെ പി നേതാവ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച പി ബി അബ്ദുൾ റസാഖിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ കേസിന് വേണ്ടി ചിലവാക്കുന്ന പണത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ട് പിടിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറൽ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.കള്ളനോട്ടടി കേസിൽ കൊടുങ്ങല്ലൂരിൽ പിടിയിലായ ബി ജെ പി നേതാക്കളായ സഹോദരങ്ങൾ തെരെഞ്ഞെടുപ്പ് കേസ് നടത്താൻ സഹായിച്ചതായുള്ള വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഗവൺമെന്റ് ഗൗരവമായി കണ്ട് അന്വേഷണം നടത്തേണ്ടതാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബിജെപി വൻതോതിൽ പണം ചിലവഴിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. കൂടാതെ കാസർകോടും പരിസര പ്രദേശങ്ങളിലും നടക്കുന്ന വർഗ്ഗീയ സംഘർഷങ്ങളിലും, കൊലപാതകങ്ങളിലും പ്രതികളായ സംഘ് പരിവാർ ക്രിമിനുകളെ സംരക്ഷിക്കുന്നതും, ഉയർന്ന ഫീസുള്ള വക്കീലന്മാരെ ഏർപ്പാടാക്കുന്നതും ജില്ലക്ക് പുറത്ത് നിന്ന് വന്ന് കാസർകോട് പ്രവർത്തന കേന്ദ്രമാക്കിയ ബി ജെ പി നേതാവിന്റെ നേതൃത്വത്തിലാണ്.

സമാധാനവും, സൗഹാർദ്ദവും നിലനിൽക്കുന്ന ജില്ലയിലെ ചില പ്രദേശങ്ങളെ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളെന്ന് ആക്ഷേപിക്കുകയും, നാട്ടിൽ കലാപങ്ങൾ ഉണ്ടാക്കാൻ ഒത്താശ ചെയ്യുകയും ചെയ്യുന്ന ഇത്തരം നേതാക്കളുടെ സാമ്പത്തിക സ്രോതസ്സ് സ്പെഷ്യൽ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad