കാസര്‍കോട്:(www.evisionnews.in) സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.ചൗക്കി, പെരിയടുക്ക, മജല്‍ ഹൗസിലെ വിജയന്റെ മകന്‍ എം വി. രാജേഷി(32)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ മംഗ്‌ളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി 9.45ന് പെരിയടുക്കം മജല്‍ റോഡിലെ ബസ് വെയ്റ്റിങ് ഷെഡിന് സമീപത്താണ് സംഭവം.ദേഹമാസകലം രക്തം പുരണ്ട് കിടക്കുകയായിരുന്ന രാജേഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും പിന്നീട് മംഗളൂരു എ.ജെ. ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ചുവന്ന നിറത്തിലുള്ള ഒരു കാറാണ് രാജേഷ് ഓടിച്ച സ്‌കൂട്ടിയുടെ പിറകില്‍ ഇടിച്ചത്. നിലവിളികേട്ട് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ തൊട്ടടുത്ത ബന്ധു വീട്ടിലേക്ക് പോയിരുന്ന ഭര്‍ത്താവിനെ ഫോണില്‍ വിവരം അറിയിച്ചു. അപകടം നടന്നുവെന്നായിരുന്നു ആദ്യ വിവരം. ഭര്‍ത്താവ് ഏതാനും പേരെ കൂട്ടി സംഭവസ്ഥലത്തേക്ക് ഓടി. അതുവഴി വന്ന ഫ്‌ളെയിംഗ് സ്‌ക്വാഡിലെ എ.എസ്.ഐ സി.എന്‍ മോഹനനേയും വിവരം അറിയിച്ചു. പൊലീസ് സംഘവും നാട്ടുകാരും എത്തിയപ്പോള്‍ സ്‌കൂട്ടര്‍ മാത്രമേ കണ്ടുള്ളു. അവിടെയെല്ലാം അന്വേഷിക്കുന്നതിനിടയില്‍ കുറ്റിക്കാട്ടില്‍ നിന്ന് രാജേഷ് തന്നെ താന്‍ ഇവിടെയുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു.
അക്രമികളെ ഭയന്ന് കുറ്റിക്കാട്ടില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു രാജേഷ്. വണ്ടി ഇടിച്ച് വീഴ്ത്തി നാല് പേര്‍ ചേര്‍ന്ന് കുത്തിയതാണെന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി രാജേഷ് പൊലീസിന് മൊഴി നല്‍കി. പിന്നീട് ബോധം നഷ്ടപ്പെട്ടു. മംഗളൂരുവിലുള്ള രാജേഷ് അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.അക്രമികളെത്തിയ കാര്‍ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥിപിച്ചിട്ടുള്ള സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നു.
keywords-periyadukka-attacking youth-mv rajesh
keywords-periyadukka-attacking youth-mv rajesh
Post a Comment
0 Comments