Type Here to Get Search Results !

Bottom Ad

പള്ളത്തൂർപാലത്തിന്റെ ശോചനീയാവസ്ഥ:യൂത്ത് ലീഗ് പ്രതീകാത്മക മനുഷ്യ കൈവരി തീർത്തു.

പള്ളത്തൂർ:(www.evisionnews.in) വീണ്ടുമൊരു ദുരന്തത്തിന് കാതോർത്ത് നിൽക്കുന്ന ദേലംപാടി പഞ്ചായത്തിലെ കൈവരിയില്ലാത്ത പള്ളത്തൂർ പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് പ്രതീകാത്മക മനുഷ്യ കൈവരി തീർത്തു. ദേലംപാടി പഞ്ചായത്തിലെ ദേലംപാടി, ഊജംപാടി , മയ്യള കർണാടകയിലെ ഈശ്വരമംഗലം, കാവു ഭാഗങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് പള്ളത്തൂർ പാലം. വാഹനങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രക്കാരും ദിനേന കടന്നു പോകുന്ന പാലം ഏത് നിമിഷവും വലിയൊരു ദുരന്തത്തിന് കാതോർക്കുകയാണ്. ശക്തമായ മഴ പെയ്താൽ പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒലിച്ച് പോകുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് മഴക്കാലത്ത് ഒരു പോലീസുദ്യോഗസ്ഥൻ ഒഴുക്കിൽ പെട്ട് മരണപ്പെട്ടതോടെ പ്രതിഷേധം ശക്തമാവുകയും ജനപ്രതിനിധികൾ പല വാഗ്ദാനങ്ങൾ നൽകി പോയതല്ലാതെ പാലം നവീകരിക്കുന്നതിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനിയും ഈയവസ്ഥ തുടർന്നാൽ ശക്തമായ ബഹുജന സമരത്തിന് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. യൂത്ത് ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി.കബീർ മനുഷ്യ കൈവരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഉസാം പള്ളങ്കോട് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി, ജനറൽ സെക്രട്ടറി റഊഫ് ബായിക്കര, നെട്ടണിഗെ- മുഡ്നുർ പഞ്ചായത്ത് മെമ്പർ ഇബ്രാഹിം, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.ബി.ബഷീർ പള്ളങ്കോട്, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറികെ.പി സിറാജുദ്ദീൻ, മുഷ്താഖ് മൊഗർ, ഉമ്മർ കൊറ്റുമ്പ, യൂസഫ് പള്ളങ്കോട്, മനാഫ് പരപ്പ, എം.എ അബ്ദുൽ ഖാദർ, റംസീർ സി.കെ.വൈ, ഹാശിം മൊഗർ, റസാഖ് ഊജംപാടി, ശബീർ സി.കെ, അഷ്റഫ് പള്ളത്തൂർ , അബ്ദുല്ല പള്ളത്തൂർ പ്രസംഗിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദീഖ് ദേലംപാടി സ്വാഗതവും എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് സവാദ് സി.കെ നന്ദിയും പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad