തുണിക്കടയിലെത്തിയ യുവതികളുടെ പണം കവര്‍ന്നു.പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാനായി ഉപ്പളയിലെ വസ്ത്രാലയത്തിലെത്തിയ രണ്ട് യുവതികളുടെ പണമാണ് മോഷണം പോയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉപ്പള ടൗണിലെ വസ്ത്രക്കടയില്‍ വസ്ത്രം വാങ്ങാനെത്തിയ കര്‍ണാടക പുത്തൂര്‍ സ്വദേശിനിയായ നൂര്‍ജഹാന്റെ 10,000 രൂപയാണ് നഷ്ടമായത്. ഉപ്പളയിലെ ബന്ധുവീട്ടിലേക്ക് വന്ൻ നൂര്ജഹാന് വസ്ത്രം വാങ്ങാനായി ഉപ്പള ടൗണിലെ കടയിലെത്തിയപ്പോഴായിരുന്നു പണം കവർച്ച ചെയ്യപ്പെട്ടത്.പെരുന്നാൾ അടുത്തതിനാൽ കടയിൽ നല്ല തിരക്കുണ്ടായിരുന്നു.പെരുന്നാൾ തിരക്കിൻറെ മറവിൽ പർദയിലെ പോക്കെറ്റിൽ നിന്നും പണം കവർന്നതാണെന്നാണ് അനുമാനിക്കുന്നത്. കഴിഞ്ഞ ദിവസം ഇതേ കടയില്‍ നിന്ന് മറ്റൊരു വീട്ടമ്മയുടെ 5,000 രൂപ മോഷണം പോയിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
keywords-uppala-robbery-perunnal time
keywords-uppala-robbery-perunnal time
Post a Comment
0 Comments