ദുബൈ:(www.evisionnews.in) മലയാളികളുടെ ഓരോ ആഘോഷങ്ങളും സമൂഹത്തിൽ സഹോദര്യത്തിൻെറയും നന്മയുടെയും സന്ദേശം കൈമാറുകയാണ് ചെയ്യുന്ന തെന്ന് യു എ ഇ എക്സ്ചേഞ്ച് ഇവന്റ് ചീഫ് വിനോദ് നമ്പ്യാർ പറഞ്ഞു. ഇശൽ എമിറേറ്റ്സ് രണ്ടാം പെരുന്നാളിന് വേൾഡ് പ്രൈവറ്റ് സ്കൂളിൽ സംഘടിപ്പിച്ച ഈദ് മൽഹാർ പെരുന്നാൾ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടുള്ള സഹൃദയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
വർത്തമാന കാലത്ത് മനുഷ്യത്വം എന്നത് നമുക്കിടയിൽ നിന്നും അന്യമായികൊണ്ടിരിക്കുകയാണ്. ഇവിടെയാണ് പ്രവാസ ഭൂമികയിൽ ഇത്തരം ആഘോഷങ്ങളുടെ ഒത്തു ചേരലുകൾക്ക് മേന്മ വർധിക്കുന്നതെന്നും വിനോദ് നമ്പ്യാർ കൂട്ടിച്ചേർത്തു. വാണിജ്യ സാംസ്‌കാരിക കാരുണ്യ രംഗ ത്തെ പ്രമുഖരായ അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ യുസഫ് അൽ ഫലാഹ്, ഷാജഹാൻ സ്കേച്ചേർസ്, സുറാബ്, സാഹിൽ കാലിക്കറ്റ് റസ്റ്ററന്റ് , മുഹമ്മദ് അലി ചക്കോത്ത്,ബഷീര്‍ സിറ്റി ബര്‍ഗര്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു.മ അഷറഫ് എടനീർ,അസീസ് മെലഡി , ഇക്ബാൽ അബ്ദുൾ ഹമീദ്,ഫയാസ് കാപ്പിൽ, യുസഫ് അലി നൂറുദ്ധീൻ മുസ്തഫ തങ്ങൾ,ഇക്ബാൽ ഷാർജ്ജ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.പ്രോഗ്രാം കോർഡിനേറ്റർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. ഇശൽ എമിരേറ്റ്സ് വേദി ജനറൽ കൺവീനർ ബഷീർ ഇശൽ തിക്കോടി,ആസിഫ് കാപ്പിൽ, സതീ ശൻ പള്ളിക്കര,സഹദ് വടക്കോത്ത്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രമുഖ ഗായകരായ സിന്ദു പ്രേംകുമാർ,താജുദ്ധീൻ വടകര,ലമീസ എന്നിവർ നയിച്ച ഇശൽ സന്ധ്യ പരിപാടി ആസ്വാദകർക്ക് നവ്യനാനുഭവമായി മാറി.അവധി ദിനമായതിനാൽ നൂറുകണക്കിന് പേരാണ് കുടുംബസമേതം പരിപാടി കാണുവാനായി എത്തിയത്.
keywords-ishal emirets-eid malhar
Post a Comment
0 Comments