Type Here to Get Search Results !

Bottom Ad

കാരുണ്യരംഗത്ത് മാതൃകയായി ദുബൈ എൻമകജെ കെ എം സിസി

പെർള:(www.evisionnews.in) സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കായി കാരുണ്യഭവന,ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുൾപ്പെടെ കൃത്യമായ ആസൂത്രണത്തോടെയുള്ള ജീവ കാരുണ്യ പദ്ധതികൾ നടത്തി ശ്രദ്ധേയരായ ദുബൈ എൻമകജെ കെ.എം. സി.സി. ഒന്നേകാൽ ലക്ഷം രൂപയുടെ റമളാൻ റിലീഫ് അർഹരായവരുടെ വീടുകളിൽ നേരിട്ടെത്തിച്ചു മാതൃകയായി.പദ്ധതിയുടെ ഉദ്ഘാടനം പെർള ലീഗ് ഹൗസിൽ കെ.എം.സി.സി.മഞ്ചേശ്വരം നേതാവ് ഇബ്രാഹിം നൾകയിൽ നിന്നും തുക ഏറ്റു വാങ്ങി പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവ് അബൂബക്കർ പെർദന നിർവഹിച്ചു. ചടങ്ങിൽ ഹമീദ് അജിലടുക്ക, സിദ്ധീഖ് ഓളമുഗർ, റസാഖ് ഉക്കിനടുക്ക, ബഷീർ ചെക്പോസ്റ്റ്‌ ,അൻസാർ പി.ജി. അൻവർ മർത്ത്യ ,മർഷാദ് ബംഗല തുടങ്ങിയവർ സംബന്ധിച്ചു. പ്രവർത്തനങ്ങൾക്ക് യൂസുഫ് ഷേണി , അഷ്‌റഫ് കണ്ഡിഗെ, മൻസൂർ മർത്ത്യ, ഹസ്സൻ കുദുവ, ഇബ്രാഹിം മുഗർ, ആസിഫ്. ജി. ഷറഫത്തലി, അഷ്‌റഫ് അലി ഷേണി, ജാബിർ മണിയംപാറ, ഹക്കീം കാട്ടുകുക്കെ, അസീസ് ബാറഡുക്ക, സിദ്ധീഖ് ജി.പി, ലത്തീഫ് , സിദ്ധീഖ് കുദ്ക്കൊളി, സമദ് ബെദ്രംപള്ള, നൗഷാദ് പെർള, ബഷീർ പെർള, ശമീൽ പെർള തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments

Top Post Ad

Below Post Ad