കാസര്‍കോട്:(www.evisionnews.in) ചൂരിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് സംഘര്‍ഷമുണ്ടാക്കുവാൻ ശ്രമിച്ച സംഭവത്തിൽ 3 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10.40നാണ് സംഭവം നടന്നത്. ചൂരിയിലെ അല്‍ത്താഫി(20)നാണ് കുത്തേറ്റത്.അൽത്താഫിനെ കുത്തിയ മൂന്നുപേരില്‍ ഒരാളെ ആള്‍കൂട്ടം പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കറന്തക്കാട്ടെ സന്ദീപി(22)നെയാണ് പൊലീസിലേൽപ്പിച്ചത്. സന്ദീപിന് ആള്‍കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് പരിക്കുള്ളതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അല്‍ത്താഫിന്റെ മുഖത്ത് വലതുഭാഗത്തും ചുമലിലുമാണ് കുത്തേറ്റത്. അല്‍ത്താഫും സുഹൃത്ത് ഫയാസും രാത്രി പത്തരമണിയോടെയാണ് ചൂരിയിലെ ചൈനീസ് ഫാസ്റ്റ് ഫുഡ് കടയിലെത്തിയത്.
ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് ഹോട്ടലില്‍ കയറിയ മൂന്നംഗ സംഘം അല്‍ത്താഫിന് നേരെ കത്തിയെടുത്ത് വീശിയത്. സുഹൃത്ത് ഫയാസ് കസേര എടുത്ത് തടഞ്ഞു. സന്ദീപിന്റെ പാന്റ്‌സിന്റെ പോക്കറ്റിലാണ് കത്തി ഒളിച്ചുവെച്ചിരുന്നത്. നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ സന്ദീപിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെറുത്തുനില്‍പ്പിനിടയില്‍ സന്ദീപിന് മര്‍ദ്ദനമേറ്റു. അല്‍ത്താഫിന്റെയും സന്ദീപിന്റെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചൂരിയിലും പരിസരപ്രദേശത്തും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
keywords-choori-attack-one person in police custody
Post a Comment
0 Comments