Type Here to Get Search Results !

Bottom Ad

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകി എം.എസ്.എഫും കെ.എം.സി.സിയും


തൃക്കരിപ്പൂര്‍: സാമ്പത്തിക പരാധീനത മൂലം പഠനം വഴിമുട്ടിയ സഹപാഠികളെ കണ്ടെത്തി അവര്‍ക്ക് മുഴുവന്‍ പഠനോപകരണങ്ങളും കൈമാറുന്ന തൃകരിപ്പൂര്‍ മണ്ഡലം എം.എസ്.എഫും, ഷാര്‍ജ കെ.എം.സി.സിയും സംയുക്തമായി നടപ്പിലാക്കിയ 'അറിവ്' പദ്ധതി നൂതനമായ കാരുണ്യ പ്രവര്‍ത്തനമായി മാറി. ഷാര്‍ജ കെ.എം.സി.സി.യുടെ ധനസഹായത്തില്‍ എം.എസ്.എഫ്. തൃകരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് ശ്രദ്ധേയമായ പദ്ധതി നടപ്പിലാക്കിയത്. മണ്ഡലത്തിലെ 20 ഹൈസ്‌ക്കൂളുകളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് 1500 രൂപ വില വരുന്ന സമ്പൂര്‍ണ്ണ സ്‌കൂള്‍ കിറ്റ് വിതരണം നടത്തിയത്. സ്‌കൂള്‍ ബാഗ് , കുട , നോട്ട് ബുക്ക്, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്. പദ്ധതിയുടെ തൃകരിപ്പൂര്‍ മണ്ഡലംതല ഉദ്ഘാടനം പടന്ന എം.ആര്‍.വി.എച്ച്.എസ് സ്‌കൂളില്‍ വെച്ച് എം - ജി.യൂണിവേഴ്സിറ്റി മുന്‍ പ്രൊ വൈസ് ചാന്‍സിലര്‍ ഡോ; ഷീന ഷുക്കൂര്‍ പ്രധാനാധ്യാപകന് കിറ്റ് നല്‍കി നിര്‍വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം.ശംസുദ്ധീന്‍ ഹാജി , ജന:സെക്രട്ടറി അഡ്വ. എം.ടി.പി കരീം, ഖലീലുറഹ്മാന്‍ കാശിഫി, എം.സി ഷിഹാബ് മാസ്റ്റര്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അസ്ഹറുദ്ധീന്‍ മണിയനോടി ,അസ്ലം ചന്തേര , ടി.വി.കുഞ്ഞബ്ദുള്ള, മുഹമ്മദ് തെക്കേക്കാട് ,അസ്ഹര്‍ പടന്ന തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ഡലം പരിധിയിലെ വിവിധ ഹൈസ്‌കൂളുകളായ തൃകരിപ്പൂര്‍ ഗവ: ഹൈസ്‌കൂള്‍, പി.എം.എസ്.എ.പി.ടി.എസ്. വി.എച്ച്.എസ്സ്.എസ്സ്.കൈക്കോട്ടു കടവ്, സി എച് മുഹമ്മദ് കോയ സ്മാരക സ്‌കൂള്‍ മെട്ടമ്മല്‍,ജി എച് എസ് എസ് സൗത്ത് തൃക്കരിപ്പൂര്‍ , ജി എഫ് എച്ച് എസ് എസ് പടന്ന കടപ്പുറം, ഉദിനൂര്‍ ഹയര്‍ സെകണ്ടരി സ്‌കൂള്‍, എം ആര്‍ വി എച് എസ് പടന്ന , പിലിക്കോട് ഗവ: ഹയര്‍ സെകണ്ടരി സ്‌കൂള്‍, കെ എം വി എച്ച് എസ് എസ് കൊടക്കാട് , ജി എഫ് എച്ച് എസ് എസ് കാടങ്കോട്, ജി എച്ച് എസ് എസ് കുട്ടമ്മത്ത്, ജി എച്ച് എസ് എസ് ചീമേനി , ജി എച്ച് എസ് എസ് കയ്യൂര്‍, ജി എച്ച് എസ് എസ് പെരുമ്പട്ട, ജി എച്ച് എസ് എസ് കൂളിയാട്, ജി എച്ച് എസ് എസ് വരക്കാട്, സി എച്ച് എം കെ എസ് വൊക്കേഷണല്‍ ഹയര്‍ സെകണ്ടരി സ്‌കൂള്‍ കോട്ടപ്പുറം, രാജാസ് ഹയര്‍ സെകണ്ടരി സ്‌കൂള്‍ നീലേശ്വരം , ജി എച്ച് എസ് എസ് കമ്പല്ലൂര് എന്നിവിടങ്ങളില്‍ സമ്പൂര്‍ണ്ണ കിറ്റ് വിതരണം നടത്തി.

വിവിധയിടങ്ങളിലായി ഫായിസ് കവ്വായി, വി.കെ.ബാവ ,നിഷാം പട്ടേല്‍,എന്‍.കെ.പി.മുഹമ്മദ്, ടി.സി കുഞ്ഞബ്ദുള്ള ,റിയാസ് കാടങ്കോട് ,ലത്തീഫ് നീലഗിരി ,റഫീഖ് കോട്ടപ്പുറം ,ഒ.ടി അഹമ്മദ് ഹാജി ,സത്താര്‍ വടക്കുമ്പാട്, വി.പി.പി ഷുഹൈബ് ,എം.ടി.പി സുലൈമാന്‍ , കെ.പി.മുഹമ്മദ്, എം.അബ്ദുല്‍ സലാം, സി.ഇബ്രാഹീം, സഈദ് വലിയപറമ്പ, എ.ജി. സി. ശംശാദ്,സൈഫുദ്ധീന്‍ തങ്ങള്‍, അന്‍സാര്‍ കടവില്‍ , മുഫാസ് മാവിലാടം , മുഹമ്മദ് ബദറുദ്ദീന്‍ ,ശഹീര്‍ അഴിത്തല ,എന്‍. മഹറൂഫ്, മുബഷിര്‍ പെരുമ്പട്ട, മുഹ്‌സിന്‍ വലിയപറമ്പ, അക്ബര്‍ സാദത്ത്, മഷൂദ് തലിച്ചാലം, അസ്ഹര്‍ ബീരിച്ചേരി , ശഹബാസ് വെള്ളാപ്പ് , നബീല്‍ വടക്കേക്കൊവ്വല്‍ , ഫാസില്‍ ഫിറോസ് , അസ്ഹര്‍ ഒളവറ, അജ്മല്‍ ഖലീല്‍, മുഹമ്മദ് നിബ്രാസ്, നിഷാദ് അഫ്‌സല്‍, സി.എം ദാവൂദ് നേത്രത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad