നടപടി ആവശ്യപ്പെട്ട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി
കലക്ടര്‍ക്ക് പരാതി നല്‍കി
അണങ്കൂര്‍ (www.evisionnews.in): മുനിസിപ്പല്‍ പ്രദേശത്തെ ബെദിരയില്‍ വര്‍ഷങ്ങളോളം മഴവെള്ളം ഒലിച്ചുപോയിരുന്ന ഓവുചാല്‍ മണ്ണിട്ട് നികത്തിയത് മൂലം പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്ത മഴവെള്ളം ഒലിച്ചുപോകാത്തതില്‍ പുരയിടവും ഭൂരിഭാഗം കൃഷിസ്ഥലങ്ങളും അപടകരമായ അവസ്ഥയിലാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധവും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കൊതുകുകളടക്കമുള്ള കീടങ്ങളും ഉണ്ടാവുന്നു. പ്രദേശത്ത് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിനില്‍ക്കുന്ന വെള്ളം ഓവുചാല്‍ നിര്‍മിച്ച് വഴി തിരിച്ചുവിടാനുള്ള അടിന്തിര നടപടിയുണ്ടാകണമെന്ന് ജില്ലാ കലക്ടറോട് മുസ്്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് മാരകരോഗങ്ങള്‍ പടരാനുള്ള സാധ്യത മുന്‍ കരുതലായി നേരിടുന്നതിന് ഇടപെടണമെന്ന് ജില്ലാ താലൂക്ക് ആസ്പത്രി അധികൃതരോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Post a Comment
0 Comments