കാസര്‍കോട് (www.evisionnews.in): 'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെട്ട പ്രകൃതി' എന്ന മുദ്രവാക്യം മുന്‍നിര്‍ത്തി ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി വ്യത്യസ്ത പരിപാടികളോടെ ആചരിക്കും. ജില്ലയില്‍ കീഴ്ഘടങ്ങളുടെ സഹകരണത്തോടെ 5000 വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും.
കൂടാതെ കടുത്ത വരള്‍ച്ച കാരണം മനുഷ്യരും ജീവജാലങ്ങളും നേരിടുന്ന നെട്ടോട്ടവും പരിഹാരവും സംബന്ധിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും അവബോധമുണ്ടാക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച് വന്‍ വിജയമാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബുള്ള, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments