(www.evisionnews.in):ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചുു. കോഴിക്കോട് സ്വദേശി ഷജീര്‍ കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.. പടന്നയിലെ പൊതു പ്രവര്‍ത്തകന്‍ ബിസിഎ റഹ്മാനാണ് യുവാവ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. മൃതദേഹത്തിന്റെ ഫോട്ടോ ഉള്‍പ്പെടെയാണ് സന്ദേശം ലഭിച്ചത്.
കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നു എന്ന് കരുതപ്പെടുന്ന അശ്വാഗ് മജീദാണ് പൊതുപ്രവര്‍ത്തകന് ഈ സന്ദേശം അയച്ചത്. ഐഎസില്‍ ചേര്‍ന്ന മറ്റു ചിലരും കൊല്ലപ്പെട്ടു എന്ന സന്ദേശവും അയച്ചത് അശ്വാഗാണ്.
നേരത്തെ ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തിയെന്ന് സംശയിച്ചിരുന്ന ഹഫീസുദ്ദീന്‍, ടി.കെ മുര്‍ഷിദ് മുഹമ്മദ്, യഹിയ എന്നിവര്‍ കൊല്ലപ്പെട്ടതായും വിവരം ലഭിച്ചിരുന്നു. ഇതോടെ കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന നാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.
Post a Comment
0 Comments