Type Here to Get Search Results !

Bottom Ad

ഗൂഡാലോചന നടന്നിട്ടില്ലെന്ന് അന്വേഷണ സംഘം:റിയാസ് മൗലവി വധക്കേസിൽ 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് പഴയചൂരി ജുമാ മസ്ജിദില്‍ മദ്രസ്സാ അധ്യാപകന്‍ റിയാസ് മൗലവി (28) യെ പള്ളിയിലെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കാസര്‍കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിങ്കളാഴ്‌ച്ച രാവിലെ 11 മണിയോടെ അന്വേഷണസംഘത്തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്‌ഐ എ ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.പ്രത്യേക അന്വേഷണ സംഘത്തില്‍ പെട്ട തളിപ്പറമ്പ് സിഐ പി കെ സുധാകരനും മറ്റ് സ്‌ക്വാഡ് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.  ഐപിസി 449 (അനധികൃതമായി അതിക്രമിച്ചു കയറല്‍), ഐപിസി 302(കൊലപാതകം), ഐപിസി 293 (ആരാധനാലയം മലിനമാക്കല്‍), 201 (തെളിവുകള്‍ നശിപ്പിക്കല്‍) 153എ (വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്. മൗലവി കൊല്ലപ്പെട്ട് 89ാം ദിവസമാണ് കുറ്റപത്രം തയ്യാറാക്കിയത്. 90ാം ദിവസത്തിനകം കറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഇന്നുതന്നെ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 137 പേരുടെ മൊഴികളും 100 സാക്ഷികളും 50 തൊണ്ടിമുതലുകളും 45 രേഖകളും ഡിഎന്‍എ പരിശോധനന റിപോര്‍ട്ടും അടങ്ങിയ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ ഗൂഢാലോചന നടന്നതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 18 അംഗ അന്വേഷണ സംഘത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍ നായര്‍, വയനാട് എസ്പി ജയദേവ്, സിഐമാരായ സുധാകരന്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി ജുമാ മസ്ദിജില്‍ വച്ചാണ് റിയാസ് മൗലവിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴുത്തറുത്ത് കൊല്ലുന്നത്. മാര്‍ച്ച് 23ന് അറസ്റ്റ് ചെയ്ത പ്രതികളെ 24ന് റിമാന്‍ഡ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് (20), ഗംഗൈ റോഡിലെ അഖിലേഷ് (24), മാത്തയിലെ നിതിന്‍ (19), എന്നിവരാണ് പ്രതികള്‍. കേസില്‍ കോഴിക്കോട് അഭിഭാഷകന്‍ അശോകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. അതിനിടെ പ്രതികളെ കസ്റ്റഡിയില്‍ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൂരി ജുമാ മസ്ജിദ് ഭാരവാഹികല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.



keywords-riyas moulavi murder case-Charge sheet-court

Post a Comment

0 Comments

Top Post Ad

Below Post Ad