മഞ്ചേശ്വരം:(www.evisionnews.in)മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടിൽ കവർച്ച. 12 പവന്‍ സ്വര്‍ണവും ടി.വിയും മോഷ്ടിച്ചു. മഞ്ചേശ്വരം വൊര്‍ക്കാടി കുടപാജെയിലെ സതീഷന്റെ വീട്ടിൽ തിങ്കളാഴ്ചയാണ് കവർച്ച നടന്നത്. റേഷൻ കട നടത്തുന്ന സതീഷൻ കടയിലേക്കും ഭാര്യ ജയന്തി മംഗളൂരുവില്‍ ജോലിക്കും പോയ സമയത്തായിരുന്നു കവർച്ച നടത്തിയത്. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി നോക്കിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത് .സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
keywords-manjeshwaram- robbery in house
keywords-manjeshwaram- robbery in house
Post a Comment
0 Comments