Type Here to Get Search Results !

Bottom Ad

കാസർകോട് കടപ്പുറം സൗത്ത് ഉപതെരഞ്ഞെടുപ്പ്: വെള്ളിയാഴ്ച്ച മുതല്‍ പത്രിക നല്‍കാം

കാസര്‍കോട്:(www.evisionnews,in) തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാസര്‍കോട് നഗരസഭയിലെ 36 -ാം വാര്‍ഡായ കടപ്പുറം സൗത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും. വരണാധികാരി തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തും. നാമനിര്‍ദേശപത്രിക വെള്ളിയാഴ്ച മുതല്‍ സമര്‍പ്പിക്കാം.

പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഈ മാസം 30 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ ഒന്നിന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയ്യതി ജൂലൈ മൂന്ന് ആണ്. ജൂലൈ 18 ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. ജൂലൈ 19 ന് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണും. ഉപതെരഞ്ഞെടുപ്പ സംബന്ധിച്ച് നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു അധ്യക്ഷത വഹിച്ചു.

keywords-kasaragod-kadappuram-by election

Post a Comment

0 Comments

Top Post Ad

Below Post Ad