കാസർകോട്:(www.evisionnews.in) അൽഫലാഹ് ഫൗണ്ടേഷൻ യു എ ഇ എക്‌സേഞ്ച് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പത്താമത് പ്രഭാഷണവും റിലീഫും- റംസാൻ നിലാവ് 2017 ജുൺ 15,16,17 തീയ്യതികളിൽ ബന്തിയോട് മളളങ്കെ അൽഫലാഹ് ടവറിൽ നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ ഉദ്ഘാടനം ചെയ്യും.അൽഫലാഹ് ഫൗണ്ടേഷൻ ചെയർമാൻ യുസഫ് അൽഫലാഹ് അധ്യക്ഷത വഹിക്കും,കർണാടക മന്ത്രി യു ടി ഖാദർ,മുൻ മന്ത്രി ചെർക്കളം അബ്‌ദുല്ല,എം എൽ എ മാരായ പി ബി അബ്‌ദുൾ റസാഖ്,എൻ എ നെല്ലിക്കുന്ന്,സഫ്‌വാൻ തങ്ങൾ ഏഴിമല,സെയിദ് സ്വാലി ശിഹാബ് തങ്ങൾ കോഴിക്കോട്,സിദ്ധിഖ് സഖാഫി,ആവളം,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ,നിധിൻ യു എ ഇ എക്‌സേഞ്ച്,എം സി കമറുദ്ധീൻ,എ അബ്‌ദുൾ റഹ്‌മാൻ,കല്ലട്ര മാഹിൻ ഹാജി,ടി എ മൂസ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അർഷാദ് വൊർക്കാടി,വാണിജ്യ പ്രമുഖരായ അബ്‌ദുല്ല,സുബ്ബയ്യ കട്ട,ഡോ:മുഹമ്മദ് ഇബ്രാഹിം പാവൂർ,ഹനീഫ് ഗോൾഡ് കിംഗ്,യു കെ യൂസഫ്,എം ബി യൂസഫ് ബന്തിയോട്,എന്നിവർ സംബന്ധിക്കും. 15 ന് രാവിലെ 10 മണിക്ക് മുനീർ ഹുദവി,16ന് ഉച്ചയ്ക്ക് 2 മണിക്ക് സിംസാറുൽ ഹഖ് ഹുദവി,17ന് രാവിലെ 10 മണിക്ക് കലീൽ ഹുദവി,എന്നിവർ വിവിധ വിയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തും.തയ്യൽ പരിശീലനം നേടിയ 40 ഓളം വനിതകൾക്ക് ചടങ്ങിൽ മിഷൻ വിതരണം ചെയ്യും.മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ സ്‌കുളുകളിൽ നിന്ന് എ പ്ലസ് നേടിയ 75 ഓളം കുട്ടികൾക്ക് മെറിറ്റ് അവാർഡും സ്‌കോളർഷിപ്പും നൽകും.സിവിൽ സർവ്വീസ് അക്കാദമിയിൽ പ്രവേശനം ലഭിച്ച അസീന എന്ന വിദ്യാർത്ഥിനിയെ ചടങ്ങിൽ അനുമോദിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
keywords-alfalah-ramsan-banthiyod
Post a Comment
0 Comments