കുമ്പള:(www.evisionnews.in) കാണാതായ യുവാവിനെ കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗല്‍പാടി, ഹേരൂര്‍, ചിന്ന മുഗര്‍, ചെറുങ്കുളയിലെ പരേതനായ ബീരാന്‍ കുഞ്ഞി- ആയിഷ ദമ്പതികളുടെ മകന്‍ മൊയ്‌തീന്‍ ഷാഫി (21)യാണ് മരിച്ചത്. ഇന്നലെ രാവിലെ മുത ലാണ് യുവാവിനെ കാണാതായത്.
രാത്രിയിലും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടങ്ങി.ബുധനാഴ്ച്ച രാവിലെ തെരച്ചില്‍ നടത്തുന്നതിനിടയില്‍ വീട്ടില്‍ നിന്നും അല്‍പം അകലെ അബ്‌ദുള്ള എന്നയാളുടെ ഉടമസ്ഥതയിലുള്ള കവുങ്ങിന്‍ തോട്ടത്തിനു നടുവിലെ കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കുമ്പള പൊ ലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയിഷയാണ് മാതാവ്. ഇബ്രാഹിം, അഷ്‌റഫ്, മൈമൂന, ആമിന, സുഹ്‌റ, നസീമ, സുബൈദ സഹോദരങ്ങളാണ്.
keywords-kumbala-Dead in the pool-moytheen shafi
Post a Comment
0 Comments