കാസര്‍കോട്:(www.evisionnews.in)വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിക്കോൽ സ്വദേശിക്ക് 19.42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശങ്കരംപാടി പടുപ്പിലെ രാജേന്ദ്രന്റെ മകന്‍ രാകേഷിനാണ് 19 ലക്ഷം രൂപയും കോടതി ചിലവും പലിശയും അടക്കം ദി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിനഷ്ടപരിഹാരം നല്‍കേണ്ടത്. കാസര്‍കോട് മോട്ടോര്‍ ആക്‌സിഡണ്ട് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജ് മനോഹര്‍ കിനിയുടേതാണ് വിധി. 2014 ജൂണ്‍16 ന് രാവിലെ കുറ്റിക്കോലില്‍ വെച്ച് ജീപ്പിടിച്ചാണ് രാകേഷിന് ഗുരുതരമായി പരിക്കേറ്റത്.
keywords-kuttikkol-accedent-Court verdict-rakesh-kasaragod
Post a Comment
0 Comments