കാസർകോട്:(www.evisionnews.in) കണ്ണൂർ യൂണിവേഴ്സിറ്റി സിംഗിൾ വിൻഡോ പ്രവേശനം ചലാൻ എന്ന പേരിൽ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത് ആയിരങ്ങൾ. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർക്ക് വളരെ ഏറെ പ്രയാസം ഉണ്ടാക്കുന്ന ഈ പകൽ കൊള്ള നിർത്താൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് എം എസ് എഫ് കാസർകോട് മണ്ഡലം പ്രസിഡന്റ് അനസ് എതിർത്തോട് ജനറൽ സെക്രട്ടറി നവാസ് കുഞ്ചാർ ആവശ്യപ്പെട്ടു. ആദ്യം രജിസ്റ്റർ ചെയ്യാൻ 400 രൂപയും പിന്നീട് വിദ്യാർത്ഥിക്ക് താൽപര്യമില്ലാത്ത സ്ഥലത്ത് അലോട്മെന്റ് ലഭിച്ചാലും ചലാനായി നിർ ബന്ധമായി 600 രൂപ അടക്കേണ്ട സാഹചര്യമാണുള്ളത്. അടക്കാത്ത വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ തന്നെ അസാധുവാവുന്ന സാഹചര്യമാണ് നിലവിലുള്ള ഈ നിലപാട് യുനിവേഴ്സിറ്റി അധികൃതർ പന പരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
keywords-msf-kasaragod-university
keywords-msf-kasaragod-university
Post a Comment
0 Comments