Type Here to Get Search Results !

Bottom Ad

ബാലവേല വിരുദ്ധ ദിനം:എം എസ് എഫ് ടീൻസ് സർക്കിൾ സംഘടിപ്പിച്ചു

ചെങ്കള:(www.evisionnews.in) ലോക ബാലവേല വിരുദ്ധ ദിനത്തിൽ എം എസ് എഫ് ബാലവേദി ചെങ്കള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടീൻസ് സർക്കിൾ സംഘടിപ്പിച്ചു. ബാല്യം കവർന്നെടുക്കുന്ന ബാലവേലയും ചൂഷണങ്ങൾക്കുമെതിരെ മുന്നിട്ടിറങ്ങാനും ബാലവേല അവസാനിപ്പിക്കാനും വേണ്ടി പ്രതിജ്ഞ ചൊല്ലിയും സമരഗീതം ആലപിച്ചുമാണ് ടീൻസ് സർക്കിളിൽ കുട്ടികൾ ഒത്തു ചേർന്നത്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അയക്കാൻപോസ്റ്റ് കാ൪ഡ് നിവേദനവും അവർ തയ്യാറാക്കി.ചെങ്കള എം.വൈ.എൽ ഹാളിന് സമീപം നടന്ന പരിപാടി മുസ്ലിം യൂത്ത് ലിഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.എ മാലിക് ഉദ്ഘാടനം ചെയ്തു ബാലവേദി ക്യാപ്റ്റൻ നവാസ് പീടിക അധ്യക്ഷത വഹിച്ചു ബി.എം.എ ഖാദ൪, നൗഷാദ് എം.എം,ജാസി൪ കുന്താപുരം,സുനൈഫ് എം.എ.എച്ച്,ഖാലിദ് ഷാൻ ,അഫ്സൽ ഇ.എ,സുഫൈദ് ബി.എ,മനാൻ ചെങ്കള,നവാസ് കൈരളി മുബീൻ,ജലീൽ കരോടി തുടങ്ങിയവ൪ പ്രസംഗിച്ചു.




keywords-msf-teens circle-chengala

Post a Comment

0 Comments

Top Post Ad

Below Post Ad