കാഞ്ഞങ്ങാട്:(www.evisionnews.in) കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ കയറി നേഴ്‌സിനെ അക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്‌തു. പരപ്പ കനകപ്പള്ളിയിലെ ആദിത്യ (27)നാണ് റിമാന്റിലായത്.കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിൽ കേസിനാസ്‌പദമായ സംഭവം നടന്നത്. മടിക്കൈ, ബിരിക്കുളം വണ്ണാര്‍ക്കുന്ന് സ്വദേശിനിയായ 23കാരിയാണ് അക്രമത്തിനിരയായത്.യുവതിയുമായി പരിചയത്തിലായ ആദിത്യന്‍ ഫേസ്‌ബുക്കിലൂടെ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയും തുടര്‍ച്ചയായി ഫോണില്‍ വിളിച്ചും മറ്റും ശല്യപ്പെടുത്തിയതായി പറയുന്നു. ഒടുവില്‍ യുവാവ് തന്റെ ഫോട്ടോ അയച്ചുകൊടുത്തതോടെ ഞെട്ടിയ നഴ്‌സ് ഇനി തന്നെ വിളിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് ആദിത്യനോട് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആദിത്യന്‍ ആശുപത്രിയില്‍ എത്തി വാക്കത്തി ഉപയോഗിച്ച് അക്രമം നടത്തിയത്. യുവതിയുടെ പരാതി പ്രകാരം നരഹത്യാശ്രമത്തിനാണ് ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തത്.
keywords-kanhangad-private hospital-attacking nurse-youth remanded
Post a Comment
0 Comments