നീലേശ്വരം :(www.evisionnews.in)നീലേശ്വരത്ത് ബൈക്കിൽ നിന്നും റോഡിലേക്ക് വീണ് വയോധിക മരിച്ചു. നീലേശ്വരത്തെ മൽസ്യവിതരണത്തൊഴിലാളിയായ തൈക്കടപ്പുറം സീറോഡ് കിഴക്കേ വീട്ടിലെ കെ.വി.യശോദ (65) യാണു മരിച്ചത്. തിങ്കളാഴ്ച രാവിലെ ബന്ധുവിന്റെ മരണവീട്ടിൽ പോയി മടങ്ങിയെത്തിയ ശേഷം മൽസ്യവിതരണത്തിനു മാർക്കറ്റിലേക്ക് കൊച്ചുമകനൊപ്പം ബൈക്കിൽ പോകുന്നതിനിടെ തൈക്കടപ്പുറത്തായിരുന്നു അപകടം അപകടം ഉണ്ടായത്. പരേതനായ കെ.വി.കുഞ്ഞിരാമന്റെ ഭാര്യയായ യശോദ നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ മുനിസിപ്പൽ മൽസ്യമാർക്കറ്റിലെ തൊഴിലാളിയാണ്.മക്കൾ: ഓമന, ശോഭിനി, മനോജ് (റേഷൻകട. സീറോഡ് ഐസ് പ്ലാന്റിനു സമീപം), ശ്രീജ, പരേതനായ ബാബു. മരുമക്കൾ: മേനക, ഗണേശൻ, രമേശൻ, അജിത, അജിത്ത്.
keywords-neleshwara-bike accedent-death-yashodha
Post a Comment
0 Comments